2010, സെപ്റ്റംബര്‍ 3 11:40 വൈകുന്നേരം നു, Thomas Vazhappilly
<[email protected]> എഴുതി:
>> ഫോണ്ട്ഫോര്‍ജ് അതിനെ യൂണികോഡിലാക്കി (non-standard). ഇതു്
>> gedit പ്രവര്‍ത്തിച്ചു. സ്ക്രൈബസില്‍ പ്രവര്‍ത്തിയ്ക്കുമോ എന്നു് ഞാന്‍
> ഫോണ്ട് ഫോര്‍ജില്‍ റീ എന്കോഡ്  ചെയ്‌താല്‍ ഫോണ്ട് കാണാന്‍ പറ്റുമായിരിക്കാം.
> അത് ഒരു സ്റ്റാന്റ് എലോണ്‍ മെഷീനില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നല്ല കാര്യം.
> പുതിയ ഫയലുകള്‍ ഉണ്ടാക്കുവാന്‍ നല്ല ഒരു മാര്‍ഗ്ഗം തന്നെ. (മാത്രമല്ല, ഇങ്ങനെ
> ചെയ്‌താല്‍ യൂണികോഡില്‍ കുറെ കൂടി വിപുലമായ ഒരു ഫോണ്ട് ഫോളിയോ ഉണ്ടാക്കാനും

യൂണികോഡിനു് പകരം UTF-8 എന്നു് പറയുന്നതായിരിയ്ക്കും കൂടുതല്‍
ഉചിതമെന്നു് തോന്നുന്നു. കാരണം ഇതു് യൂണികോഡ്
സ്റ്റാന്‍ഡേര്‍ഡിനനുസരിച്ചല്ല. ആസ്കിയിലെ ലാറ്റിന്‍ സ്ഥാനത്തിനു് പകരം
മലയാള ചിത്രങ്ങള്‍ വയ്ക്കുന്നതിനു് പകരം (256 നകത്തു്) യൂണികോഡിലെ
ലാറ്റിന്‍ സ്ഥാനത്തു് വച്ചു് എന്നതേയുള്ളൂ (256 നു് മുകളിലുള്ള
സ്ഥാനങ്ങളും ഉപയോഗിച്ചു).

> പറ്റും, ഇല്ലേ?) ഫോണ്ട് ഫോര്‍ജില്‍ വച്ച്  റീ-എന്കോഡ് ചെയ്യുമ്പോള്‍ അത് ആസ്കി
> അല്ലാതാവുമല്ലോ. അപ്പോള്‍ പഴയ ഫയലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും? ഞാന്‍ ആദ്യം

പഴയ ഫോണ്ടുകള്‍ പ്രവര്‍ത്തിയ്ക്കാത്തതു് കൊണ്ടാണല്ലോ വീണ്ടും എന്‍കോഡ്
ചെയ്യേണ്ടി വന്നതു്.

> പറഞ്ഞത് പോലെ വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്സെറ്റ്
> പ്രെസ്സുകളിലും മറ്റും കൊടുക്കുമ്പോള്‍ ഫോണ്ട് മിസ്സിംഗ്‌ വരില്ലേ? സംശുദ്ധ
> ആസ്കി / ഇസ്കി എന്കോഡിങ്ങില്‍ ഗ്നു/ലിനക്സ്‌ മെഷീനില്‍ എങ്ങനെ ഇന്പുട്ട്  /
> ഡിസ്പ്ളെ ചെയ്യാം എന്നതാണ് കാതലായ ചോദ്യം.

ഫോണ്ട് എംബെഡ് ചെയ്യുന്ന ps, eps, pdf ഫോര്‍മാറ്റില്‍ കൊടുക്കേണ്ടി വരും.
ഇനി ആസ്കി / ഇസ്കി എന്‍കോഡിങ്ങില്‍ തന്നെ വേണമെന്നാണെങ്കില്‍ സ്ക്രൈബസ്
ഡെവലപ്പര്‍മാരെ ഈ ഫോണ്ടു് പ്രവര്‍ത്തിയ്ക്കുന്നില്ല എന്നറിയിയ്ക്കാം.
http://bugs.scribus.net/my_view_page.php എന്ന സൈറ്റില്‍ പോയി പുതിയൊരു
അക്കൊണ്ടു് ഉണ്ടാക്കി ഈ വിഷയം അറിയിയ്ക്കുക. സ്ക്രീന്‍ഷോട്ടും ഫോണ്ടും
ഒപ്പം കൊടുക്കേണ്ടി വരും.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to