ഗ്നു/ലിനക്സില്‍ എം.എല്‍. ഫോണ്ടുകള്‍ എങ്ങനെ കീ-ഇന്‍ ചെയ്യണം എന്നതിന് ഒരു
പകുതി ഉത്തരം കൂടി മറ്റൊരു മെയിലിംഗ് ലിസ്റ്റില്‍ നിന്ന് എനിക്ക് കിട്ടി. ഈ
രീതി കുറച്ചു കൂടി എളുപ്പമാണെന്ന് തോന്നുന്നു.
1. ആള്‍ട്ട്+0164 എന്നതിന്റെ യൂ.ടി.എഫ് കോഡ്‌ പോയിന്റ്‌ യു+00A4 എന്നതാണ്. ഏതു
ഗ്നു/ലിനക്സ്‌ സിസ്ടവും യൂ.ടി.എഫ് കോഡ്‌പോയിന്റുകള്‍  തിരിച്ചറിയും. സ്ക്രയ്ബസ്
അല്ലെങ്കില്‍ ഇന്ക്സ്കേപ്‌ അല്ലെങ്കില്‍ ഓപ്പണ്‍ ഓഫീസ് ഫയലുകളില്‍
എം.എല്‍.ഫോണ്ട് ഉപയോഗിച്ച് കണ്ട്രോള്‍+ഷിഫ്റ്റ്‌+യു (Cntrl+Shift+U) ഒരുമിച്ചു
അമര്‍ത്തി കഴിഞ്ഞതിനു ശേഷം A4 (UTF-8 Codepoint) ടൈപ്പ് ചെയ്യുക. ശേഷം ഒരു
സ്പേസ് ടൈപ്പ് ചെയ്യുമ്പോള്‍ വിന്‍ഡോസില്‍ ആള്‍ട്ട്+0164 ടൈപ്പ് ചെയ്താല്‍ ഏതു
കാരക്ടര്‍ കിട്ടുമോ അതെ കാരക്ടര്‍ ഇവിടെയും കിട്ടും. ഇങ്ങനെ ഏതു കാരക്ടര്‍
വേണമെങ്കിലും ഇന്‍പുട്ട് ചെയ്യാം. ഇത് ഒരല്‍പം പ്രയാസം ഉള്ള രീതി ആണ്. എങ്കിലും
വേറെ നിവൃത്തി ഇല്ല എങ്കില്‍ ഈ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം. കുറെ പേജുകള്‍
ഉള്ള വലിയ പ്രോജെക്ടുകള്‍ക്ക് ഈ രീതി ബുദ്ധിമുട്ടായിരിക്കും എന്നതില്‍
തര്‍ക്കമില്ല.
2. പ്രവീണ്‍ നേരത്തെ പറഞ്ഞത് പോലെ താഴെ കാണുന്ന കമാണ്ട് കൊടുത്താല്‍ പഴയ
ഫയലുകളെ ആസ്കിയില്‍ നിന്ന് യു.ടി.എഫ്-8 ലേക്ക് ആക്കി മാറ്റാം.
iconv -f ISO-8859-1 -t UTF-8 /home/user/sourcefile.name > Outputfile.name
3. UTF-8 ഇല് ലിനക്സില്‍ എന്കോഡ് ചെയ്ത അതെ ഫയല്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍
പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പ്രവര്‍ത്തിച്ചു കൊള്ളും!

ഓഫ്‌ ബീറ്റ്: യു.ടി.എഫ്.-8 ന്റെ ശില്‍പ്പി സാക്ഷാല്‍ കെന്‍ തോംസണ്‍ ആണ് എന്നത്
ഒരു പുതിയ അറിവായിരുന്നു. ഇത് വരെയുള്ള എന്റെ ധാരണ അത് ഐബിഎമ്മിന്റെ ടെക്നോളജി
ആണെന്നായിരുന്നു.

>ഓപ്പണ്‍ഓഫീസില്‍ എക്സ്‌പോര്‍ട്ട് ചെയ്യുന്നതിനു് പകരം പ്രിന്റ് കൊടുത്തു്
>ഫലം പിഡിഎഫായി സൂക്ഷിയ്ക്കാം, അങ്ങനെയാണെങ്കില്‍ ഫോണ്ട് മിസ്സിങ്ങ്
>പ്രശ്നം വരില്ല.
വളരെ നന്ദി. ഞാന്‍ ഓപ്പണ്‍ ഓഫീസില്‍ ടൈപ്പ് ചെയ്തു പീടിഎഫ് ആകി ജിമ്പില്‍
കൊണ്ട് വന്നു ഓപ്പണ്‍ ചെയ്തു ജെപീജി ആക്കി, വീണ്ടും ഓപ്പണ്‍ ഓഫീസില്‍ വന്നു
ഇമേജ് പ്ലെയ്സ് ചെയ്തു വീണ്ടും പീടിഎഫ് ആക്കി അയച്ചു കൊടുക്കും. കണ്ടാല്‍
ടെക്സ്റ്റ്‌. നോ ഫോണ്ട് മിസ്സിംഗ്‌. പ്രവീണ്‍ പറഞ്ഞ ബുദ്ധി എനിക്ക് നേരത്തെ
കിട്ടിയിരുന്നെങ്കില്‍ കുറെ സമയം പാഴാകില്ലായിരുന്നു!
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to