> ഫോണ്ട്ഫോര്‍ജ് അതിനെ യൂണികോഡിലാക്കി (non-standard). ഇതു്
> gedit പ്രവര്‍ത്തിച്ചു. സ്ക്രൈബസില്‍ പ്രവര്‍ത്തിയ്ക്കുമോ എന്നു് ഞാന്‍
ഫോണ്ട് ഫോര്‍ജില്‍ റീ എന്കോഡ്  ചെയ്‌താല്‍ ഫോണ്ട് കാണാന്‍ പറ്റുമായിരിക്കാം.
അത് ഒരു സ്റ്റാന്റ് എലോണ്‍ മെഷീനില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നല്ല കാര്യം.
പുതിയ ഫയലുകള്‍ ഉണ്ടാക്കുവാന്‍ നല്ല ഒരു മാര്‍ഗ്ഗം തന്നെ. (മാത്രമല്ല, ഇങ്ങനെ
ചെയ്‌താല്‍ യൂണികോഡില്‍ കുറെ കൂടി വിപുലമായ ഒരു ഫോണ്ട് ഫോളിയോ ഉണ്ടാക്കാനും
പറ്റും, ഇല്ലേ?) ഫോണ്ട് ഫോര്‍ജില്‍ വച്ച്  റീ-എന്കോഡ് ചെയ്യുമ്പോള്‍ അത് ആസ്കി
അല്ലാതാവുമല്ലോ. അപ്പോള്‍ പഴയ ഫയലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും? ഞാന്‍ ആദ്യം
പറഞ്ഞത് പോലെ വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്സെറ്റ്
പ്രെസ്സുകളിലും മറ്റും കൊടുക്കുമ്പോള്‍ ഫോണ്ട് മിസ്സിംഗ്‌ വരില്ലേ? സംശുദ്ധ
ആസ്കി / ഇസ്കി എന്കോഡിങ്ങില്‍ ഗ്നു/ലിനക്സ്‌ മെഷീനില്‍ എങ്ങനെ ഇന്പുട്ട്  /
ഡിസ്പ്ളെ ചെയ്യാം എന്നതാണ് കാതലായ ചോദ്യം.

2010/9/3 Praveen A <[email protected]>

> 2010, സെപ്റ്റംബര്‍ 2 12:00 വൈകുന്നേരം നു, Praveen A <[email protected]>
> എഴുതി:
> > പക്ഷേ അതു് ഫോണ്ടിലെ എല്ലാ
> > അക്ഷരരൂപങ്ങളും (glyphs) വായിയ്ക്കാന്‍ പറ്റാത്തതിനാലാണെന്നു്
> > തോന്നുന്നു. അതു് കൊണ്ടു് ഞാന്‍ ഈ അക്ഷരസഞ്ചയം (font) fontforge
> > സോഫ്റ്റ്‌വെയറില്‍ തുറന്നു് വേറൊരു പേരില്‍ സൂക്ഷിച്ചു. അതിനു് ശേഷം
> > എനിയ്ക്കു് എല്ലാ അക്ഷരരൂപങ്ങളും വായിയ്ക്കാന്‍ കഴിയുന്നുണ്ടു്. ആസ്കി
> > എന്‍കോഡിങ്ങായതിനാലാണു് നേരത്തെ വായിയ്ക്കാന്‍ പറ്റാതിരുന്നതു് എന്നു്
> > തോന്നുന്നു. ഫോണ്ട്ഫോര്‍ജ് അതിനെ യൂണികോഡിലാക്കി (non-standard). ഇതു്
> > gedit പ്രവര്‍ത്തിച്ചു. സ്ക്രൈബസില്‍ പ്രവര്‍ത്തിയ്ക്കുമോ എന്നു് ഞാന്‍
> > നോക്കാം. പക്ഷേ ഇതിനു് പുതിയ കോഡ് പോയിന്റുകള്‍ പഠിയ്ക്കേണ്ടി വരുമെന്നു്
> > തോന്നുന്നു. ഈ രീതിയൊന്നു് ശ്രമിച്ചു് നോക്കാമോ?
>
> സ്ക്രൈബസിലും kompozer ലും ഈ അക്ഷരസഞ്ചയം പ്രവര്‍ത്തിയ്ക്കുന്നുണ്ടു്. ഈ
> രീതിയനുസരിച്ചു് സ്ക്രൈബസില്‍ തന്നെ ടൈപ്പ്സെറ്റിങ്ങ് ചെയ്യേണ്ടി വരും.
> സ്ക്രൈബസിനു് വിന്‍ഡോസ് പതിപ്പും ഉണ്ടു്. ടെക്സ്റ്റ് അടിയ്ക്കാന്‍
> kompozer ഉപയോഗിയ്ക്കാം.
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> You have to keep reminding your government that you don't get your
> rights from them; you give them permission to rule, only so long as
> they follow the rules: laws and constitution.
> _______________________________________________
> Indian Libre User Group Cochin Mailing List
> http://www.ilug-cochin.org/mailing-list/
> http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
> #[email protected]
>



-- 
go -> www.debianway.co.cc
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to