2010, ആഗസ്റ്റ് 31 3:29 വൈകുന്നേരം നു, Thomas Vazhappilly
> എങ്ങനെയാണ് ഇത് നമുക്ക് തന്നെ ചെയ്യുക?

വിവര സാങ്കേതികവിദ്യയില്‍ ജോലി ചെയ്യുന്നവരോ ഈ മേഖലയിലെ വിദ്യാര്‍ത്ഥികളോ
ഒന്നിച്ചു് ഇതു് ചെയ്യാവുന്നതാണു്.

> കൊച്ചി നഗരത്തില്‍ റസ്സല്‍ എന്ന ഒരു വ്യക്തി ഗ്നു/ലിനക്സ്‌ മാത്രം ഉപയോഗിച്ച്
> ഒരു ഡിസൈന്‍ ഷോപ്പ് നടത്തുന്നുണ്ട് എന്ന് കുറെ നാളുകള്‍ക്കു മുമ്പ് കൊച്ചി
> ഐലഗിലെ ചില സുഹൃത്തുക്കള്‍  പറഞ്ഞിരുന്നു. ഞാന്‍ കക്ഷിയെ നേരിട്ട് വിളിച്ചു.
> പ്രധാനമായും മലയാളം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് അറിയാന്‍ വേണ്ടിയാണ്
> പുള്ളിയെ വിളിച്ചത്. ഒരു വഴിയും ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
>
> മറ്റൊരു ചോദ്യം,
> ഈ പ്രശ്നം മലയാളത്തിനു മാത്രമേ ഉള്ളോ? ലാറ്റിന്‍/റോമന്‍ ലിപി വ്യവസ്ഥ അല്ലാത്ത
> ഇതര ലിപി വ്യവസ്ഥകള്‍ ഉപയോഗിക്കുന്ന അന്യ ഭാഷകള്‍ക്കും ഈ പ്രശ്നം
> ഉണ്ടാകേണ്ടതല്ലേ? തമിഴ്, കന്നഡ, തെലുഗു തുടങ്ങിയ ദ്രാവിഡ ഭാഷകള്‍, ദേവനാഗരി
> ലിപി ഉപയോഗിക്കുന്ന ഹിന്ദി, സംസ്കൃതം തുടങ്ങിയ ഇന്‍ഡോ ആര്യന്‍ ഭാഷകള്‍, അറബി
> ലിപി ഉപയോഗിക്കുന്ന സെമിറ്റിക് ഭാഷകള്‍ എന്നിവയ്ക്കും ഇതേ പ്രശ്നം ഉണ്ടോ? ഉണ്ട്
> എങ്കില്‍ ഇതൊരു ഗ്ലോബല്‍ പ്രശ്നം അല്ലേ?

ഇവരെല്ലാവരും ഇപ്പോഴും ശ്രീലിപി തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍
തന്നെയാണുപയോഗിയ്ക്കുന്നതു്.

> ഈ പ്രശ്നത്തെ പറ്റി കൂടുതല്‍ ആധികാരികമായി പ്രതിപാദിക്കുന്ന വെബ്‌ പേജുകള്‍
> ഉണ്ടെങ്കില്‍ ദയവായി ലിങ്ക് തരിക.

ഇന്നലെ ഞാന്‍ മുന്‍പു് പറഞ്ഞ രീതിയില്‍ ഈ ഫോണ്ടുകള്‍ക്കു് മുന്‍ഗണന
കൊടുത്തു് നോക്കിയെങ്കിലും ശരിയായില്ല. പക്ഷേ അതു് ഫോണ്ടിലെ എല്ലാ
അക്ഷരരൂപങ്ങളും (glyphs) വായിയ്ക്കാന്‍ പറ്റാത്തതിനാലാണെന്നു്
തോന്നുന്നു. അതു് കൊണ്ടു് ഞാന്‍ ഈ അക്ഷരസഞ്ചയം (font) fontforge
സോഫ്റ്റ്‌വെയറില്‍ തുറന്നു് വേറൊരു പേരില്‍ സൂക്ഷിച്ചു. അതിനു് ശേഷം
എനിയ്ക്കു് എല്ലാ അക്ഷരരൂപങ്ങളും വായിയ്ക്കാന്‍ കഴിയുന്നുണ്ടു്. ആസ്കി
എന്‍കോഡിങ്ങായതിനാലാണു് നേരത്തെ വായിയ്ക്കാന്‍ പറ്റാതിരുന്നതു് എന്നു്
തോന്നുന്നു. ഫോണ്ട്ഫോര്‍ജ് അതിനെ യൂണികോഡിലാക്കി (non-standard). ഇതു്
gedit പ്രവര്‍ത്തിച്ചു. സ്ക്രൈബസില്‍ പ്രവര്‍ത്തിയ്ക്കുമോ എന്നു് ഞാന്‍
നോക്കാം. പക്ഷേ ഇതിനു് പുതിയ കോഡ് പോയിന്റുകള്‍ പഠിയ്ക്കേണ്ടി വരുമെന്നു്
തോന്നുന്നു. ഈ രീതിയൊന്നു് ശ്രമിച്ചു് നോക്കാമോ?
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to