2010, ആഗസ്റ്റ് 30 6:15 വൈകുന്നേരം നു, Thomas Vazhappilly
<[email protected]> എഴുതി:
> ഒരു പരസ്യ ഏജന്‍സിയില്‍ ആണ്  ഞാന്‍ ജോലി ചെയ്യുന്നത്. വിന്‍ഡോസ് അധിഷ്ഠിത
> പ്രോഗ്രാമുകളായ  ഫോട്ടോഷോപ്പ്, ഇന്‍-ഡിസൈന്‍, ഇല്ലസ്ട്രെടര്‍ തുടങ്ങിയ
> എഡിറ്റിംഗ് സോഫ്ട്വെയറുകള്‍ ആണ്  ഇവിടെയുള്ള ആര്‍ട്ട്‌ ഡയരക്ടര്‍മാര്‍ ഡിസൈന്‍
> ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്.  ഞാന്‍ ഒരു കോപ്പി റൈറ്റര്‍ ആണ്. ജോലിയുടെ
> ഭാഗം അല്ലെങ്കിലും മലയാളം കീ-ഇന്‍ ചെയ്തു അവര്‍ക്ക് കൊടുക്കുന്നതും ഞാന്‍ തന്നെ
> ആണ്. അവര്‍ക്ക് ഞാന്‍ കൊടുക്കുന്ന മലയാളം കോപ്പി/ടെക്സ്റ്റ്‌  അവര്‍
> ഉപയോഗിക്കുന്ന എഡിറ്റിംഗ് പ്രോഗ്രാമുകളില്‍  പ്രവര്‍ത്തിക്കണം. ഇത് വരെ അഡോബി
> കോര്‍പ്പരേഷന്‍ തങ്ങളുടെ പ്രോഗ്രാമുകളില്‍ യൂണികോഡ് പിന്തുണക്കുന്നില്ല. അത്
> കൊണ്ട് ആസ്കി അല്ലാതെ വേറെ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എനിക്കില്ല എന്നതാണ് സത്യം.

യൂണികോഡിലേയ്ക്കു് മാറാന്‍ ആഗ്രഹിയ്ക്കുന്ന പലരേയും തടയുന്നൊരു
സംഗതിയാണിതു്.മറ്റൊന്നു് യൂണികോഡ് ഫോണ്ടുകളുടെ എണ്ണത്തിലെ കുറവു്.

> ഓഫീസിലെ എന്റെ കമ്പ്യൂട്ടര്‍ എനിക്ക് വിന്‍ഡോസില്‍ നിന്ന് ഗ്നു/ലിനക്സ്‌ ആക്കി
> മാറ്റുവാന്‍ അനുമതി ഉണ്ട്. പക്ഷെ ആസ്കി ആണ്  ഒരേയൊരു തടസ്സം. ആദ്യത്തെ
> പോസ്റ്റില്‍ വ്യക്തമാക്കിയത് പോലെ, ജിസ്റ്റ് / തൂലിക പോലുള്ള ഒരു എഡിറ്റര്‍-ഉം
> ASCII ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കാറില്ല. ചുമ്മാ alt കോഡുകള്‍ നേരിട്ട് കീയിന്‍
> ചെയ്താണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യുന്നത്. ഉദാഹരണം: ASCII യില്‍ ALT അമര്‍ത്തി
> പിടിച്ചു കൊണ്ട് 0182 എന്ന് ടൈപ്പ് ചെയ്‌താല്‍ "ന്ന" എന്ന കൂട്ടക്ഷരം കിട്ടും.
> ALT +0161 എന്ന് ടൈപ്പ് ചെയ്‌താല്‍ "ക്ക" എന്ന കൂട്ടക്ഷരം കിട്ടും.
> (ക്ഷമിക്കണം, അങ്ങനെയൊക്കെ ആണ് ഇപ്പോഴും ചെയ്യേണ്ടി വരുന്നത്.) അത് പോലെ
> മിക്കവാറും എല്ലാ മലയാളം അക്ഷരങ്ങളുടെയും ആള്‍ട്ട് കോഡുകളും എനിക്ക്
> മന:പാഠമാണ്. വേറെ നിവൃത്തി ഇല്ലാത്തതിന്റെ പേരില്‍ എല്ലാം പഠിച്ചു എന്ന്
> മാത്രം. അതേ പോലെ തന്നെ, ഗ്നു/ലിനക്സ്‌ സിസ്റ്റം-ലും ആള്‍ട്ട് കോഡുകള്‍
> പ്രവര്‍ത്തിക്കണം.  കാരണം ഞാന്‍ കൊടുക്കുന്ന ടെക്സ്റ്റ്‌ ഫയലുകള്‍ ആര്‍ട്ട്‌
> ഡയരക്ടര്‍മാരുടെ പ്രോഗ്രാമുകളിലും പ്രവര്‍ത്തിക്കണം.

ഇതിനു് യൂണികോഡില്‍ ടൈപ്പ് ചെയ്തു് പയ്യന്‍സ് ഉപയോഗിച്ചു്
ആസ്കിയിലേയ്ക്കു് മാറ്റുന്നതേ നടക്കൂ എന്നു് തോന്നുന്നു. പല എഡിറ്ററുകളും
പരിശോധിച്ചെങ്കിലും എല്ലാം യൂണികോഡ് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.

> പ്രവീണിന് ഇതെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കാം. പക്ഷെ
> പ്രിന്റ്‌-അധിഷ്ഠിതമായ ജോലികള്‍ ചെയ്യാത്തവര്‍ക്ക് മിക്കവാറും ഈ പ്രശ്നത്തെ
> പറ്റി കാര്യമായ ഒരു അറിവും ഇല്ല എന്നതാണ് എന്റെ അനുഭവം. ബഹുഭൂരിപക്ഷം പേര്‍ക്ക്
> വെബ്‌ അധിഷ്ഠിതമായ ജോലികളെ പറ്റി മാത്രമേ കൂടുതല്‍ അറിയൂ. വെബ്‌ സംബന്ധിച്ച
> കാര്യങ്ങള്‍ക്ക് യൂണികോഡ് നല്ല ഒരു പരിഹാരം തന്നെ. പക്ഷെ വിന്ഡോസിലും
> ഗ്നു/ലിനക്സ്‌ സിസ്റെങ്ങളിലും ഒരുപോലെ പാവം DTP ആവശ്യങ്ങള്‍ക്ക് ഇത് വരെ
> യൂണികോഡ് ഒരു പരിഹാരവും നല്‍കുന്നില്ല.

തീര്‍ച്ചയായും ഈ അഭിപ്രായത്തോടു് യോജിയ്ക്കുന്നു. അതു് കൊണ്ടു് തന്നെ
സ്കൈബസില്‍ ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ വളരെ പ്രധാനപ്പെട്ടൊരു പടിയാണു്.

> ഏജന്‍സിയില്‍ ആര്‍ട്ട്‌ വിഭാഗം ആസ്കി ഫോണ്ടുകള്‍ മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന
> പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, പല പ്രിന്റിംഗ്
> പ്രെസ്സുകളിലും പബ്ലിക്കേഷനുകളിലും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത് ആസ്കി
> അധിഷ്ടിതമായ ടയ്പ്പുകള്‍ ആണ്. ബ്രോഷറുകളും ബുക്ക്‌-ലെട്ടുകളും പുറത്തു
> പ്രിന്റ്‌ ചെയ്യുമ്പോഴും ഫോണ്ട്-മിസ്സിംഗ്‌ എന്ന ഭയാനകമായ പ്രശ്നം ഏജന്‍സികളെ
> ബാധിക്കാറുണ്ട്.
> മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആണ് എന്നെ സംബന്ധിച്ചിടത്തോളം ആസ്കി ഒരു ഒഴിയാബാധയായി
> ഇപ്പോഴും പിന്തുടരാന്‍ കാരണം. എന്റെ ചില പ്രൈവറ്റ് ബ്ലോഗുകളില്‍ യൂണികോഡ്
> തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നത്.

തീര്‍ച്ചയായും ആസ്കിയുപയോഗിയ്ക്കുന്നതിന്റെ കാരണം എനിയ്ക്കു് മനസ്സിലായി.

> പയ്യന്‍സ് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്, പലര്‍ക്കും അത്
> പരിചയപ്പെടുത്തിയിട്ടും ഉണ്ട്. പക്ഷെ യൂണികോഡില്‍ നിന്ന് ആസ്കിയിലേക്ക്
> മാറ്റാന്‍ വേണ്ടി ആണ് പയ്യന്‍സ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.
>
> ഓഫീസില്‍ എന്റെ കമ്പ്യൂട്ടറില്‍ വിന്ഡോസിന് പകരം ഗ്നു/ലിനക്സ്‌ സിസ്റ്റം, പേജ്
> മേക്കറിനു പകരം സ്ക്രൈബസ്. അതില്‍ ആസ്കി ഫോണ്ടുകള്‍ പ്രവര്‍ത്തിക്കണം. ഇതാണ്
> എന്റെ ലക്‌ഷ്യം; പ്രിന്റിങ്ങിനു യൂണികോഡ് സപ്പോര്‍ട്ട് ചെയ്യാത്ത കാലം വരെ. ‍
>
> തോമസ്‌.

സ്ക്രൈബസില്‍ ശ്രീലിപിയുടെ ദേവനാഗരി പതിപ്പുപയോഗിയ്ക്കാന്‍
നോക്കിയെങ്കിലും ഫോണ്ടുകളുടെ പട്ടികയില്‍ അതു് വരുന്നില്ലായിരുന്നു.
സ്ക്രൈബസില്‍ മലയാളം ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് നോക്കിയിട്ടുണ്ടോ?

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to