വിവരസാങ്കേതിക മേഖലയിലുമുണ്ടോ സാമ്രാജ്യത്വം!!!. അമേരിക്കന്‍ കുത്തകകളായ
മൈക്രോസോഫ്ടിന്റേയും ആപ്പിളിന്റേയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും അതേ
പ്ലാറ്റ്‌ഫോമിലുള്ള കുത്തക സോഫ്ട്‌വേറുകളും അടക്കിവാഴുന്ന ഐ ടി വ്യവസായ ലോകത്ത്
ഇതൊരു വെറും ചോദ്യമല്ല. സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനം ശക്തമായി
നിലനില്‍ക്കുന്നതും ഐ ടി വിദഗ്ധരില്‍ ഏറിയ പങ്കും മൂന്നാം ലോക
രാജ്യത്തുനിന്നുള്ളവരായതിനാലും തീവ്രമായ സാമ്രാജ്യത്വം വിലപ്പോകില്ലെന്നു
മാത്രം. സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള നമ്മുടെ പുതിയ
കാല്‍വെപ്പിനെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കുശേഷം ഒടുവില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇന്ത്യ
സ്വന്തമായ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
പേരിട്ടിട്ടില്ല. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി രൂപപ്പെടുത്തുന്ന പുതിയ ഒ
എസിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഡിഫന്‍സ് റിസര്‍ച്ച് ആന്റ്
ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ്. അതും ബാഗ്ലൂരിലെ ഇന്ത്യന്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഐ ഐ ടി ചെന്നൈ, സെന്റര്‍ ഫോര്‍
ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് തുടങ്ങി രാജ്യത്തെ വിവിധ ഗവേഷണ
സ്ഥാപനങ്ങളുടെ സഹായത്തോടെ. ഐ ടി ഗവേഷണ മേഖലയില്‍ മുഖ്യ പങ്കുള്ള നമുക്ക്
ഇക്കാര്യത്തില്‍ പിഴക്കില്ലെന്നാണ് പ്രതീക്ഷ.

From Mathrubhumi

http://www.mathrubhumi.com/tech/article/132324

ഇത് വെറും വാക്കല്ല. അമ്പത് വിദഗ്ധരെ ഉള്‍പ്പെടുത്തി ബാംഗ്ലൂരിലും
ന്യൂഡല്‍ഹിയിലുമായി രണ്ട് വിദഗ്ധ സംഘം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ
നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവ്
ഡോ. വി കെ സരസ്വത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ പദ്ധതിക്കു പിന്നിലെ രാജ്യതാത്പര്യം വ്യക്തമാണ്. ഈയിടെയായി ഇന്ത്യന്‍
സെര്‍വറുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും നേരെയും പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളുടെ
നെറ്റ്‌വര്‍ക്കുകളില്‍ അതിക്രമിച്ചു കടന്നുമൊക്കെ ശത്രുക്കള്‍ വന്‍ ആക്രമണമാണ്
അഴിച്ചു വിട്ടത്. ലോകത്തെല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്ന ഒ എസുകളില്‍
തയ്യാറാക്കിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.
അതിനാല്‍ ഇന്ത്യക്ക് സ്വന്തമായി ഒരു ഒ എസ് വേണം. ഒപ്പം ഇന്ത്യ നിലവില്‍
ഉപയോഗിക്കുന്ന വിദേശ നിര്‍മ്മിത ഒ എസുകളില്‍ നിന്നും മുക്തി നേടുകയും ചെയ്യാം.

സര്‍ക്കാര്‍ തലത്തിലുള്ള പ്രതിരോധ ഗവേഷണ പദ്ധതികള്‍ക്കു വേണ്ടി മാത്രമല്ല ഇത്
നിര്‍മ്മിക്കുന്നത്. ബാങ്കിംഗ്/ പൊതു മേഖലയിലെ നിരന്തരമായ ആവശ്യം കൂടി
പരിഗണിച്ചാണ് ഈ പദ്ധതിയെന്ന് ഡി. ആര്‍. ഡി. ഒ. വ്യക്തമാക്കുന്നു. അടുത്തവര്‍ഷം
ഇന്ത്യയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം യാഥാര്‍ത്ഥ്യമാകുമെന്നാണ്
കരുതുന്നത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമല്ല വ്യാവസായിക ആവശ്യങ്ങള്‍ കൂടി മുന്നില്‍
കണ്ടാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയിലിറക്കുക. ഇന്ത്യന്‍ ഭാഷകളേയും സവിശേഷ
സാഹചര്യങ്ങളേയും അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന പുതിയ ഒ എസിനെ പറ്റി കൂടുതല്‍
വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

-----------------

Is this good or Bad? I think if this fund used to empower Linux or Free
Software OS then that will be good ? IF we plan to make a Good Security
Suite Upon Linux then that will be good ? What all these science Institues
are going to do? Any information about this news ?
Regards

Ranjith Siji
Walking Ants Technologies
http://www.walkingants.com
http://ranjith.zfs.in
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to