On Fri, Sep 10, 2010 at 6:02 AM, Praseed Pai <[email protected]> wrote: > > Hi Sebin , > > > > >You say, you are interested in localization and then whine when someone uses > >vernacular >language? I suppose, Kochi is not the HQ of Britain. So what the > >hell, if someone uses >Malayalam? > > > I am a software developer and i was interested in the post from a software > compatibility point of view. i was closely following the thread and use of > malayalam ( with inadvertant use of big fonts - i could not understand that > was also part of the problem. That prompted > me to use the "Shouting" term. ) hampered my comprehension.
ഇംഗ്ലീഷില്‍ അക്ഷരവലിപ്പം 12 ആണെങ്കില്‍ അക്ഷരവലിപ്പം 16 ആണ് മലയാളത്തിന്റെ സുഗമമായ വായനയ്ക്കു വേണ്ടത് . അത് ഇപ്പോള്‍ /etc/fonts/conf.d/ യിലെ രേഖയായിത്തന്നെ ക്രമീകരിക്കാവുന്നതാണ് . എല്ലാ പുതിയ സ്വതന്ത്രസോഫ്റ്റ്വെയര് വിതരണങ്ങളിലും ഇതു ttf-malalayama-fonts പാക്കേജിനോടൊപ്പമുണ്ട് . അതില്ലെങ്കില്‍ ബ്രൌസറില്‍ ഇതു ക്രമീകരിക്കാവുന്നതാണ് . ഇതു വായന സുഗമമാക്കും . html ആയി അക്ഷരവലിപ്പം കൂട്ടുന്നതു് മെയിലിങ്ങ് ലിസ്റ്റുകളില്‍ വായന ദുഷ്കരമാക്കും > >Praseed wrote > >For technical communication , i think English is a better language. അതു താങ്കളുടെ മാത്രം കാര്യമാണ് . സ്വാനിഷ്ടങ്ങള് മറ്റുള്ളവരുടെ മുകളില്‍ അടിച്ചേല്പ്പിക്കരുതു പ്രസീദേ . > >Sebin wrote > >Its just a perception. You may be comfortable in English. Not me though. So > >whenever, I >want to explain a point to my satisfaction, I would use my > >mother tongue. It is not my >fault that, somebody living in this part of the > >world doesn't know or even doesn't care about >the native dialect. > > praseed wrote > I do agree that to convey deepest feeling , every one ought to use their > mother tongue. >The latter part of the prose shows your "Lingustic" adamancy. ഇത്തരത്തിലുള്ള ബ്രാന്‍ഡിങ്ങിനെ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാന്‍ തോന്നുന്നില്ല. ലോകത്ത് ആറിലൊരാള്‍ ഇന്‍ഡിക് ഭാഷകളാണ് സംസാരിക്കുന്നതു് . എന്നിട്ടും വെബ്ബില്‍ 90 ശതമാനത്തോളം വിവരങ്ങള്‍ ഇപ്പോഴും ഇംഗ്ലീഷിലാണ് . ഈ ഭാഷാവിടവ് ഇത് ഒരു വലിയ ഭൂരിപക്ഷത്തെയാണ് ഈ ഡിജിറ്റല്‍ അറിവുകളുപയോഗിക്കുന്നതില് നിന്നും തടയുന്നതു്. ഭാഷ കമ്പ്യൂട്ടറിലുപയോഗിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നവരും ഭാഷാ വിക്കിപ്പീടിയ പ്രൊജക്റ്റുകളുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലും സ്വതന്ത്രമായ അറിവിലുമൂന്നി ഈ ഭാഷ മൂലമുള്ള ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കുന്നതിലും കൂടുതല്‍ ജനങ്ങള്‍ക്ക് കമ്പ്യൂട്ടിങ്ങ് പ്രാപ്യമാക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്നവരാണ് . ഇതില്‍ കാര്യമായ പങ്കുവഹിക്കേണ്ടവരാണ് സ്വതന്ത്ര സോഫ്റ്റ്വെയര് യൂസര്ഗ്രൂപ്പുകള്. യൂസര്‍ ഗ്രൂപ്പുകള്‍ എന്നത് ഒരു പ്രദേശവുമായി ബന്ധപ്പെട്ട സ്വതന്ത്ര സോഫ്റ്റ്വെയര് അറിവുകൂട്ടായ്മകളാണ് . കൂടുതല്‍ പേരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും സ്വതന്ത്ര സോഫ്റ്റ്വെയര് ടെക്നോളജിയെ കൂടുതല്‍ ജനകീയമാക്കുന്നതിനും ഉള്ള പരിശ്രമങ്ങള്‍ അതിന്റെ ഭാഗമാണ് . ടെക്നോഎലീറ്റിസ്റ്റ് നിബന്ധനകള്‍ കൂട്ടായ്മയില്‍ നിര്‍ബന്ധിച്ചാല്‍ അതു കൂടുതല്‍ പേരുടെ പങ്കാളിത്തം തടയുകയേ ഉള്ളൂ. ടക്സ്ടൈപ്പും ടക്സ്പൈയിന്റുമൊക്കെ സാസ്കാരികമായി പ്രാദേശികവല്‍ക്കരിച്ച ഇരുമ്പനം സ്കൂളിലെ മിടുക്കന്മാരും മിടുക്കികളുമൊക്കെ വരേണ്ട ഗ്രൂപ്പാണിതു് . അവിടെ സംവേദനത്തിന്റെ ഭാഷ ഇംഗ്ലീഷായേ തീരൂ എന്നൊക്കെ പറയുന്നതരം ഫാസിസ്റ്റ് പ്രവണതകളെ തുടക്കത്തിലേ ചെറുക്കേണ്ടതുണ്ട് > My mother tongue is konkani , should i use that for communication here after > ? I am not interested because , to earn a good living , the use of English > language for public communication is a must. Once you have mastered english , > for most people love for their native language is a facade. ( if we meet in > person , we can talk about it ) > ഒരു ഭാഷയിലേക്ക് എന്‍കോഡ് ചെയ്യപ്പെടുന്ന ഒരാളുടെ ആശയങ്ങള്‍ ഒരുപാടുപേര്‍ക്ക് ആ ഭാഷയില്‍ നിന്ന് ഡീകോഡ് ചെയ്യാന്‍ സാധിക്കുക എന്നതാണ് മെയിലിങ്ങ് ലിസ്റ്റ് സംവേദനത്തിന്റെ അടിസ്ഥാന തത്വം . അതു സാധ്യമാകുന്നുവെങ്കില്‍ താങ്കള്‍ക്ക് കൊങ്കണിയിലെഴുതാം . അതു താല്‍പ്പര്യമുള്ള ആളുകളേ ആ ത്രെഡ് പിന്തുടരുകയുള്ളൂ . ബാക്കിയുള്ളത് താങ്കളുടെ ഇംഗ്ലീഷ് അതിമൌലികവാദമാണ് (fanaticism) . > > @all > This was Linux user group once. Now it has become Libre user group. Most > probably > people like Sebin will bring in the usage of Malayalam as the "official > language" into this ,using a post like that of mine as a pretext. Freedom > and the love for their native > language , there is a inherent paradox if you look deep. Why shoud we mix > both ? > > So in future we might come across this > > Let posts be in English. if some one wants to do "private" > communication , > they have got the freedom to use their mother tongue. In this case , Malayalam > should be given importance as it is the primary language of most of the > people here. > You can also post in Hindi , Swahili , Oriya and Bengali etc , if you wish. > എന്റെ പോയന്റുകള്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട് . താങ്കള്‍ പറയുന്നതു് പൂര്‍ണ്ണമായും എനിക്ക് അസ്വീകാര്യമാണ് അനിവര്‍ അരവിന്ദ് മൂവിങ്ങ് റിപ്പബ്ലിക്, ബാംഗ്ലൂര്‍ _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
