2010, സെപ്റ്റംബര്‍ 4 12:13 രാവിലെ ന്, Thomas Vazhappilly <[email protected]> എഴുതി: > > ആകെ 128 -ഓളം ഗ്ലയ്ഫുകള്‍ ആണ് മിക്കവാറും മലയാളം ആസ്കീ ഫോണ്ടുകളില്‍ ഒക്കെ > ഉള്ളത്. അവയില്‍ ഏതാണ്ട് 119 ഗ്ലയ്ഫുകളും ഗ്നു/ലിനക്സ് മെഷീനുകളില്‍ ഡിസ്പ്ളെ > ചെയ്യുന്നുണ്ട്. ബാക്കിയുള്ള 9-ഓളം ഗ്ലയ്ഫുകള്‍ മാത്രമാണ് ഡിസ്പ്ളെ ചെയ്യാത്തത്. > ഈ ഒന്‍പതു ഗ്ലയ്ഫുകള്‍ ആകട്ടെ മലയാളത്തില്‍ വളരെയേറെ തവണ ആവര്‍ത്തിക്കപ്പെടുന്ന > അക്ഷരങ്ങളുടെതാണ്. ഡിസ്പ്ളെ ചെയ്യാത്ത ഗ്ലയ്ഫുകളുടെ യൂണികോഡ് / ആസ്കീ കോഡ് > പോയിന്റുകള്‍ ഉള്‍പ്പെടെ ഉള്ള വിശദമായ ഒരു ഇമേജ് താഴെ കൊടുക്കുന്നു. > > എന്തായാലും ഇവ ഡിസ്പ്ളെ ചെയ്യുന്നവ മാത്രം ആണ്. (ഒരു കൂട്ടക്ഷരവും ഇന്‍പുട്ട് > ചെയ്യാന്‍ കഴിയില്ല എന്ന് പ്രത്യേകം പറയട്ടെ.) > 127 നു് താഴെയുള്ളവ ശരിയാവാന്‍ സാധ്യതയുണ്ടു് എന്ന ഒരു അഭിപ്രായം പ്രവീണ്‍ > നേരത്തെ പറഞ്ഞിരുന്നല്ലോ. കൂട്ടക്ഷരങ്ങളുടെ റേഞ്ച് തുടങ്ങുന്നത് ആള്‍ട്ട് + 0161 > (161 ) മുതല്‍ ആള്‍ട്ട് + 0229 (229) വരെ ആണ്.
കാരണം 127 വരെ യൂണികോഡിലും/യുട്ടിഎഫ്-8ലും ആസ്കിയിലും ഒരേ രീതിയിലാണു് അക്ഷരങ്ങള്‍ സൂക്ഷിയ്ക്കുന്നതു്. രണ്ടിലും ഒരു ബൈറ്റുപയോഗിച്ചാണു് ഒരക്ഷരം സൂക്ഷിയ്ക്കുന്നതു്. എന്നാല്‍ ആസ്കിയില്‍ 256 വരെയും ഒരു ബൈറ്റ് തന്നെ ഉപയോഗിച്ചാണു് സൂക്ഷിയ്ക്കുന്നതു്. 127 കഴിഞ്ഞാല്‍ യൂണികോഡില്‍ ഒന്നിലധികം ബൈറ്റുകളുപയോഗിച്ചാണു് ഒരു അക്ഷരം സൂക്ഷിയ്ക്കുന്നതു്. ഇതാണു് 127 വരെയുള്ളവ ശരിയായി കാണുന്നതിന്റെ കാര്യം. സ്ക്രൈബസിന്റെ ഡെവലപ്പര്‍മാര്‍ ഈ എന്‍കോഡിങ്ങിലുള്ള ഫോണ്ടുകളില്‍ പരീക്ഷിച്ചു് കാണില്ല. ഇതു് പരിഹരിയ്ക്കാനുള്ള ആദ്യ പടി സ്ക്രൈബസ് ഡെവലപ്പര്‍മരെ ആ വിവരം അറിയിയ്ക്കുക എന്നതാണു്. നമ്മള്‍ ചെയ്തു് നോക്കിയ കാര്യങ്ങളും അതില്‍ വിശദീകരിയ്ക്കാം. ഒരു ബഗ് ഫയല്‍ ചെയ്തു് കഴിഞ്ഞു് അതിന്റെ അഡ്രസ് ഇവിടെ നല്‍കാം. മറ്റുള്ളവര്‍ക്കും അതില്‍ അഭിപ്രായമെഴുതാന്‍ അതു് സഹായകരമാകും. -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
