കൂട്ടുകാരെ, നമ്മളിന്നു് കളിയ്ക്കുവാന്‍ പോലും മറന്നിരിയ്ക്കുന്നു
നമ്മളിന്നു് കാണാരേയുള്ളൂ, കളികളും കാണുന്നു നമ്മള് കളിയ്ക്കാറില്ല, സിനിം കാണാനുള്ളൊരു സാധനം മാത്രമായിരിയ്ക്കുന്നു സിനിമയുണ്ടായ നാടകം തന്നെ നോക്കൂ തിയറ്റര്‍ നാടകം, അതിന്റെ അടിസ്ഥാനം തന്നെ കളിയായിരുന്നു മനുഷ്യന്മാര് പല കാര്യങ്ങളും കളിയിലൂടെ ആസ്വദിച്ചിരുന്നു ഇന്നു് നമ്മള് കളിച്ചു് ആസ്വദിയ്ക്കാറില്ല അതിനു് പകരം ജയ-പരാജയങ്ങളാണിന്നു് നമ്മുടെ കായി വിനോദങ്ങള്‍ തന്നെ നോക്കൂ ക്രിക്കറ്റിലെ ഓവറുകളുടെ നിയന്ത്രണങ്ങള്‍ നമ്മള് എടുത്തു് മാറ്റി നേരത്തെ ഇതു് 7 ദിവസത്തെ കളിയായിരുന്നു പിന്നെ ഇതു് 5 ദിവസമായി ഇപ്പോഴതു് 20-20 യില്‍ എത്തിയിരിയ്ക്കുന്നു ഇതിനര്‍ത്ഥം, ജയ-പരാജയത്തിന്റെ ലോകം നമുക്കിന്നു് എല്ലായിടത്തും കാണാം ഫുട്ബാളിലും ഇതു് തന്നെ കാണാം മനുഷ്യര്‍ നാടകങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം നമ്മള് കഥകളെഴുതിത്തുടങ്ങി പിന്നെ നമ്മളവ അഭിനയിച്ചു് തുടങ്ങി പതുക്കെ അതില്‍ നിന്നും നാടകം പുറത്തു് വന്നു സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ സിനിമയും പുറത്തു് വന്നു സിനിമ ജനങ്ങളുടെ സര്ഗാത്മകതയെത്തന്നെ ഇല്ലാതാക്കി നമ്മളിന്നു് സിനിമ കാണാറേയുള്ളൂ അതുണ്ടാക്കുന്നതിന്റെ, അതിന്റെ ഭാഗമാകുന്നതിന്റെ അല്ലെങ്കില്‍ അതു് സംവിധാനം ചെയ്യുന്നതിന്റെ അതേക്കുറിച്ചു് ചിന്തിയ്ക്കുന്നതിന്റെ എല്ലാ രസവും നമ്മള് വിട്ടുകളഞ്ഞിരിയ്ക്കുന്നു അതാണു് ഞങ്ങള്‍ ചാമ്പയിലൂടെ ചെയ്യാനുദ്ദേശിയ്ക്കുന്നതു് നാടകം ഉണ്ടാക്കുന്നതിന്റെ, സിനിമ ഉണ്ടാക്കുന്നതിന്റെ എല്ലാ രസവും ആസ്വദിയ്ക്കുക അതില്‍ ഒറ്റ സംവിധായകനോ ഒറ്റ തിരക്കഥാകൃത്തോ ഇല്ലാതെ എല്ലാവരും സ്വന്തം കഴിവുകള്‍ക്കനുസരിച്ചു് ഇതില്‍ പങ്കാളികളാകുന്നു കുട്ടികള്‍ ഒരു മണിക്കൂര്‍ കളിച്ചതിനു് ശേഷം ഇങ്ങനെയൊരു കണക്കുകൂട്ടല്‍ നടത്താറില്ല ഒരു മണിക്കൂറില്‍ എനിയ്ക്കെന്തു് കിട്ടി? നമ്മളതുപോലൊരു സിനിമയാണു് ചാമ്പയിലൂടെ ഉണ്ടാക്കുന്നതു് http://www.chambaproject.in/2011/11/10/lets-play-and-enjoy/ ഈ രസം നുകരാന്‍ ഞങ്ങടെ കൂടെ കൂടുന്നോ? -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ You have to keep reminding your government that you don't get your rights from them; you give them permission to rule, only so long as they follow the rules: laws and constitution. _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
